തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി സ്വദേശി അസിം ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ബംഗളൂരുവിൽ നിന്നും ബസ് മാർഗ്ഗമാണ് പ്രതി മാരക മയക്കുമരുന്നായ എംഡിഎംഎ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളായണിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി വലയിലായത് പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്