തിരുവനന്തപുരം : "തലസ്ഥാന നഗരിയെ നടുക്കി വൻ സ്വർണ്ണക്കവർച്ച തിരുവനന്തപുരം ചാലയിൽ വ്യാപാരിയെ ആക്രമിച്ച് രണ്ടുകിലോ സ്വർണം കവർന്നു
ചാല മരക്കട റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയാണ് കവർച്ചയ്ക്കിരയായത് ഇന്നലെ രാത്രി കടയടച്ച ശേഷം, ബാക്കി വന്ന സ്വർണാഭരണങ്ങൾ ബാഗിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു വ്യാപാരി
മരക്കട റോഡിലൂടെ നടന്നുപോകുന്നതിനിടെ ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം കയ്യിലുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് ബലമായി പിടിച്ചുപറിക്കുകയായിരുന്നു നിമിഷനേരം കൊണ്ട് പ്രതികൾ ബൈക്കിൽ അതിവേഗം രക്ഷപ്പെടുകയും ചെയ്തു
അതേസമയം, കവർച്ചാസംഘം ബുള്ളറ്റിൽ സഞ്ചരിക്കുന്നതിന്റെ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് / ബൈക്കിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചും, പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി
ജ്വല്ലറി ഉടമയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്