കാട്ടാക്കട: അന്തിയൂർക്കോണം പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
മാറനല്ലൂർ തൂങ്ങാൻപാറ മാവുവിളയിൽ താമസിക്കുന്ന സുബാഷ് ആണ് മരിച്ചത്. തൊഴുക്കൽ സ്വദേശിയായ സുബാഷ് വിവാഹശേഷം ഭാര്യാ വീടായ മാവുവിളയിലാണ് താമസിച്ചിരുന്നത്.
ഷിൻ, അനീഷ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ഓട്ടോ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉയർത്തിയാണ് മൂന്നുപേരെയും പുറത്തെടുത്തത്.
മലയിൻകീഴ് പോലീസും കാട്ടാക്കട പോലീസും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
TRIVANDRUM
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി സ്വദേശി അസിം ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ബസ് മാർഗ്ഗമാണ് …
3 days, 13 hours ago
0K
0K