കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പനയങ്കോട് വാർഡിൽ മേച്ചിറ ജംഗ്ഷൻ റോഡിൽ KIIFB പദ്ധതിയിൽ ടാർ ചെയ്ത റോഡിൽ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് 60 മീറ്ററോളം റോഡ് പൂർത്തീകരിക്കാതെ കരാറുകാരൻ ഉപേക്ഷിച്ചു. നിരവധി സ്കൂൾ വാഹനങ്ങളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിനവും ആശ്രയിക്കുന്ന റോഡാണിത്.
ഒരുപാട് പരാതികൾ കൊടുത്തിട്ടും പരിഹാരം കാണാതായതോടെ നാട്ടുകാർ ചേർന്ന് 1,10,000 രൂപ സ്വരൂപിച്ച് കോൺക്രീറ്റ് ചെയ്തു. ഇതിന്റെ ഉദ്ഘാടനം പ്രദേശത്തെ താമസക്കാരനായ തെങ്ങ് വെട്ടുകാരൻ മനോഹരനെ കൊണ്ട് വെട്ടുകത്തി കൊണ്ട് നാട മുറിച്ച് നിർവഹിച്ചു.
മണലി - മൂങ്ങോട് റോഡിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് പണികൾ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
TRIVANDRUM
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി സ്വദേശി അസിം ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ബസ് മാർഗ്ഗമാണ് …
3 days, 13 hours ago
0K
0K